ഫ്രാന്‍സ് സാംസ്കാരികരംഗത്തെ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍
Friday, January 22, 2016 9:11 AM IST
പാരീസ്: സാംസ്കാരികരംഗത്ത് ലോകത്തെ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്ററായി ഫ്രാന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള തലത്തില്‍ സാംസ്കാരിക സ്വാധീനം ചെലുത്തുന്നതിലുള്ള ശേഷിയാണു റാങ്കിംഗില്‍ വിലയിരുത്തപ്പെട്ടത്. ഇറ്റലി രണ്ടാം സ്ഥാനത്തെത്തി.

ലോകത്തെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സിന്റെ സാംസ്കാരിക സ്വാധീനം ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ മേഖലകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ടെന്നാണുവിലയിരുത്തല്‍.

യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനാറായിരം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ അറുപതു രാജ്യങ്ങളുടെ റാങ്കിംഗാണ് തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍