ആശ്രയഭവന്‍ പ്രവര്‍ത്തനം ആരംഭിച്ചു
Friday, January 22, 2016 9:10 AM IST
ന്യൂഡല്‍ഹി: തെരുവിലേയ്ക്ക് എറിയപ്പെടുന്ന സഹോദരങ്ങള്‍ക്കായി ഡെസ്റിറ്റ്യൂട്ട് ഓഫ് സിസ്റേഴ്സിന്റെ അഞ്ചാമത്തെ ഭവനം 'ആശ്രയഭവന്‍' ഗുഡ്ഗാവ് ഫാറൂഖ് ഗ്രാമത്തില്‍ ആരംഭിച്ചു.

ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഭവനത്തിന്റെ ആശിര്‍വാദ കര്‍മവും പുഷ്പാദാം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ സ്മിഹ എസ്ഡി അനാശ്ചാദന കര്‍മവും നിര്‍വഹിച്ചു. ചടങ്ങില്‍ വിശിഷ്ട വ്യക്തികളും സന്യസ്തരുമായി നിരവധി പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്