കുട്ടിക്കാനം മരിയന്‍ എംബിഎ ഇന്‍സ്റിറ്റ്യൂട്ടില്‍ ദേശീയ സെമിനാര്‍ 28ന്
Friday, January 22, 2016 9:10 AM IST
കുട്ടിക്കാനം: ധനകാര്യ മേഖലകളിലെ നൂതന പ്രവണതകളും രീതികളെയും കുറിച്ച് മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ദേശീയ സെമിനാര്‍ വ്യാഴാഴ്ച നടക്കും.

കുട്ടിക്കാനം മരിയന്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ യുഎഇ എക്സ്ചേഞ്ച് ഡയറക്ടര്‍ വി. ജോര്‍ജ് ആന്റണി ഉദ്ഘാടനം ചെയ്യും. ധനകാര്യമേഖലകളിലെ നവീകരണ പ്രക്രിയകള്‍ എന്ന വിഷയത്തിന്മേലുള്ള ഏകദിന സെമിനാറില്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫസര്‍ അഭിലാഷ് നായരും ഷെയര്‍ വെല്‍ത്ത് സെക്യൂരിറ്റീസ് ഡയറക്ടര്‍ ടി.വി.എന്‍. ഗിരീഷ്കുമാറും ക്ളാസുകള്‍ നയിക്കും. കോളജ് ഡയറക്ടര്‍ റവ. ഡോ. പി.ടി. ജോസഫ്, മാനേജര്‍ ഫാ. റൂബന്‍ ജെ താന്നിക്കല്‍, ഫാ. ജോസ് ചിറ്റടിയില്‍, ഡോ. രാമചന്ദ്രന്‍, പ്രഫ. സാംസണ്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

സാമ്പത്തിക വിദഗ്ധര്‍, വിദ്യാഭ്യാസ ഗവേഷകര്‍, സാമ്പത്തികോപദേശകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി നേതാക്കളായ പ്രഫ. പി.ടി. ജ്യോതി, പ്രഫ. ഷിനില്‍ സെബാസ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9747064611, 9947330134