എല്‍ദോ മോര്‍ തീത്തോസിനു സ്വീകരണം നല്‍കി
Friday, January 22, 2016 9:09 AM IST
ഡബ്ളിന്‍: നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസിന് ഡബ്ളിന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ദ്രോഹഡ സെന്റ് അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ പൌലോസ് മോര്‍ അത്താനാസിയോസിന്റെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കുന്ന എല്‍ദോ മോര്‍ തീത്തോസ് 22, 23 (വെള്ളി, ശനി) തീയതികളില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസനത്തിന്‍ കീഴിലുള്ള ഡബ്ളിന്‍, താല, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലുള്ള ഇടവകകളില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും. ഫെബ്രുവരി ഒന്നിന് അദ്ദേഹം സ്വദേശത്തേക്കു മടങ്ങും.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍