യുണൈറ്റഡ് ബ്രിസ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ജനുവരി 23ന്
Friday, January 22, 2016 9:05 AM IST
ബ്രിസ്റോള്‍: യുണൈറ്റെഡ് ബ്രിസ്റോള്‍ മലയാളി അസോസിയേഷന്റെ (യുബിഎംഎ) ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ജനുവരി 23നു(ശനി) നടക്കും.

വൈകുന്നേരം നാലു മുതല്‍ സൌത്ത്മീഡ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷപരിപാടികള്‍.
യുബിഎംഎ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങളും പാട്ടും സ്കിറ്റുമായി ഒരു മികച്ച സന്ധ്യതന്നെയാകും ഇത്തവണത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം.

നൃത്തപരിപാടികളിലെ മികവു കൊണ്ട് എന്നും ശ്രദ്ധിക്കപ്പെടുന്നവരാണു യുബിഎംഎ ഡാന്‍സ് സ്കൂള്‍വിദ്യാര്‍ഥികള്‍. ഇവര്‍ക്കൊപ്പം പരിപാടി കൊഴുപ്പിക്കാന്‍ യുബിഎംഎ അസോസിയേഷന്‍ അംഗങ്ങളും ചേരുന്നതോടെ മറക്കാനാകാത്ത അനുഭവമായി ആഘോഷം മാറും. നൃത്ത വിരുന്നിനോടൊപ്പം രസകരമായ സ്കിറ്റും മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

എല്ലാ അംഗങ്ങളെയും ആഘോഷ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്