സ്കാര്‍ഫ് ധരിച്ച പ്രഫസറെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
Friday, January 22, 2016 9:04 AM IST
ഇല്ലിനോയ്സ്: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം ധരിച്ചു കോളജില്‍ വരികയും ക്രിസ്ത്യാനികളും മുസ്ലിംകളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നതെന്നു പരസ്യമായി പറയുകയും ചെയ്ത ഇല്ലിനോയ്സ് ക്രിസ്ത്യന്‍ കോളജ് (വിറ്റല്‍ കോളജ്) അസോസിയേറ്റ് പ്രഫസര്‍ ലാര്‍സിയ ഹാക്കിന്‍സനെ ജോലിയില്‍നിന്നു പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇല്ലിനോയ്സ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്ന ഫാക്കല്‍റ്റി കൌണ്‍സില്‍ ആവശ്യപ്പെട്ടു.

കൌണ്‍സില്‍ ചെയര്‍മാന്‍ ലിന്‍ കോച്ചിക്കാണു കൌണ്‍സിലിന്റെ ഐക്യകണ്ഠേനയുള്ള തീരുമാനം അറിയിച്ചത്.

പാരിസ്, സാന്‍ബെര്‍ക്കാഡിനോ തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടായ ഭീകരാക്രമണത്തിനുശേഷം മുസ്ലിം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രഫസര്‍ നടത്തിയ പരാമര്‍ശമാണു കോളജ് അധികൃതരെ പ്രകോപിപ്പിച്ചതും സസ്പെന്‍ഷനിലേക്കു നയിച്ചതും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍