ഡബ്ള്യുഎംസി ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷിച്ചു
Thursday, January 21, 2016 10:03 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഡാളസ്, നോര്‍ത്ത് ടെക്സസ്, ഡിഎഫ്ഡബ്ളൂ എന്നീ പ്രൊവിന്‍സുകളുടെ സംയുക്താഭിമുഖ്യത്തില്‍ കരോള്‍ട്ടണിലെ സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ചു.

ആന്‍സി തലചെല്ലൂരിന്റെ ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ മുന്‍ കൊല്ലം ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ഹരീന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡബ്ള്യുഎംസി ലോകമെമ്പാടും ഗവണ്‍മെന്റുകളുമായി സഹകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പുതുവര്‍ഷാശംസകള്‍ നേരുകയും ചെയ്തു.

ഫാ. വി. എം. തോമസ് കോര്‍ എപ്പിസ്കോപ്പ ക്രിസ്മസ് -ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്നു. ഡബ്ളുഎംസി ഗ്ളോബല്‍ ലീഡര്‍ ഗോപാലപിള്ള, ഫിലിപ്പ് തോമസ്, ഷാജി രാമപുരം എന്നിവര്‍ സംസാരിച്ചു.

അമേരിക്ക റീജണല്‍, പ്രൊവിന്‍സ് നേതാക്കളായ ഏലിയാസ് പത്രോസ്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പ്് തോമസ്, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, സുജന്‍ കാക്കനാട്, അലക്സ് അലക്സാണ്ടര്‍, ശാന്താപിള്ള, സാജു സെബാസ്റ്യന്‍, ദീപക് കൈതപ്പുഴ, രഞ്ജിത്ത് ലാല്‍, സുജിത് തങ്കപ്പന്‍, മഹേഷ് പിള്ള, തോമസുകുട്ടി, പ്രിയാ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നു ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റിഥം ഓഫ് ഡാളസിലെ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. തോമസുകുട്ടി ഇടുക്കള, ഷെജിന്‍ എ. ബാബു എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

അലക്സ് അലക്സാണ്ടര്‍ എംസി ആയി പ്രവര്‍ത്തിച്ചു. ദീപക് കൈതപ്പുഴ ആഘോഷ പരിപാടികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം