അനുശോചിച്ചു
Thursday, January 21, 2016 9:58 AM IST
ദുബായി: മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എയുമായ കല്ലടി മുഹമ്മദിന്റെ നിര്യാണത്തില്‍ ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുബത്തിന്റേയും മുസ്ലിംലീഗ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ദുബായി കെഎംസിസിയും പങ്കുചേരുന്നതായി സംസ്ഥാന പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍