യാക്കോബായ സഭയ്ക്ക് ഹാംപ്ഷെയറില്‍ പുതിയ ഇടവക
Thursday, January 21, 2016 9:30 AM IST
ഫെയര്‍ഹാം: ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ ഇഗ് നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ആശിര്‍വാദത്തോടെയും യുകെ മേഖലയുടെ മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പീലക്സിനോസിന്റെ കല്പന പ്രകാരം സൌത്ത് ഓഫ് ഇംഗ്ളണ്ടിലെ ഹാംപ്ഷയറില്‍ സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്ന പേരില്‍ ഒരു പുതിയ ഇടവക ആരംഭിച്ചു.

ഇടവകയുടെ ഉദ്ഘാടനവും വിശുദ്ധ കുര്‍ബാനയും ഫെയറുത്തുള്ള സെന്റ് കൊളംബാ ചര്‍ച്ചില്‍ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഹാംപ്ഷയര്‍ കൌണ്ടിയിലും പരിസരത്തുമുള്ള മുപ്പത്തഞ്ചോളം വരുന്ന യാക്കോബായ കുടുംബങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണു പാത്രിയര്‍ക്കീസ് ബാവ പുതിയ ഇടവകയ്ക്ക് അംഗീകാരം നല്‍കിയത്. ഇടവകയുടെ ആദ്യ വികാരിയായി ഫാ. യല്‍ദോസ് കൌങ്ങംപിള്ളില്‍ നിയമിതനായി.

തുടര്‍ന്നു നടന്ന ജനറല്‍ബോഡി യോഗത്തില്‍ ഷാജി ഏലിയാസ് (വൈസ് പ്രസിഡന്റ്), ബേസില്‍ ആലുക്കല്‍ (സെക്രട്ടറി), ജോബിന്‍ ജോര്‍ജ് (ട്രസ്റി) എന്നിവരേയും ങടഛഇ കൌണ്‍സിലറായി പീറ്റര്‍ പോളിനെയും മറ്റ് അംഗങ്ങളായി ബേബി ജോസഫ്, ജോര്‍ജ് ചെറിയാന്‍കുഞ്ഞ്, ബിജു മാടവന, അനില്‍ തോമസ്, ലിജു ജേക്കബ്, ഷെല്ലി പൌലോസ് എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ വനിതാസമാജം സണ്‍ഡേ സ്കൂള്‍, യൂത്ത് മൂവ്മെന്റ് രൂപീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രയര്‍ മീറ്റിംഗുകളുടെ നടത്തിപ്പിനായി ജോസ് മുടനാടിനെ കോഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: 07957957612, ബേസില്‍ 07888708291, ജോബിന്‍ 07468493954, പീറ്റര്‍ 07809157103.