തുംബൈ മെഡിക്കല്‍ ക്ളിനിക്കിന്റെയും ഫാര്‍മസിയുടെയും ഉദ്ഘാടനം ജനുവരി 24ന്
Thursday, January 21, 2016 9:29 AM IST
റാസ് അല്‍ ഖൈമ: തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ റാസ് അല്‍ ഖൈമയില്‍ പ്രവര്‍ത്തിക്കുന്ന തുംബൈ മെഡിക്കല്‍ ക്ളിനിക്കിന്റെയും ഫാര്‍മസിയുടെയും ഉദ്ഘാടനം ജനുവരി 24നു(ഞായര്‍) രാവിലെ 11നു റാസ് അല്‍ ഖൈമ ഫ്രീസോണ്‍ അഥോറിട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹ്മദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിര്‍വഹിക്കും. ചടങ്ങില്‍ തുംബൈ ഗ്രൂപ്പ് പ്രസിഡന്റ് തുംബൈ മൊയ്തീന്‍, തുംബൈ ഗ്രൂപ്പ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ എന്നിവര്‍ പങ്കെടുക്കും.

യുഎഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുഎഇ ലെ വിവിധ എമിറേറ്റുകളില്‍ തുംബൈ മെഡിക്കല്‍ ക്ളീനിക്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മെച്ചപ്പെട്ട സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നതിനുള്ള സൌകര്യങ്ങളാണ് തുംബൈ ക്ളിനിക്കുകള്‍ ലഭ്യമാക്കുന്നത്. തുംബൈ ക്ളിനിക്കുകളോടനുബന്ധിച്ച് 'ഹോം ഹെല്‍ത്ത്കെയര്‍' വിഭാഗമെന്ന നിലയില്‍ തുംബൈ ഫാര്‍മസിയും ക്രമീകരിച്ചിട്ടുണ്ട്. തുംബൈ ക്ളിനിക്കുകളില്‍ ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, പീഡിയാട്രിക്സ്, കാര്‍ഡിയോളജി, നേത്രശാസ്ത്രം, ജനറല്‍ ശസ്ത്രക്രിയ, റേഡിയോളജി, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഫാര്‍മസി ഡിപ്പാര്‍ട്ട് മെന്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് റാസ് അല്‍ ഖൈമ ശാഖയില്‍ സൌജന്യ മെഡിക്കല്‍ ചെക്കപ്പ് ക്രമീകരിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ക്ളിനിക്കുകളും ഫാര്‍മസികളും യുഎഇ -ലെ വിവിധ എമിറേറ്റുകളില്‍ ആരംഭിക്കുമെന്ന് തുംബൈ ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജ് ഹമീദ്