ഫാ. ജിനോ ജോസഫിനു ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Thursday, January 21, 2016 9:29 AM IST
ഡബ്ളിന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡ് ഭദ്രാസനത്തിലെ താല, സ്വോര്‍ഡ്സ് ഇടവകകളുടെ വികാരിയായും ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയുടെ സഹ വികാരിയായും ഇടവക മെത്രാപ്പോലീത്ത യുഹാനോന്‍ മോര്‍ മിലിത്തിയോസിന്റെ കല്പനപ്രകാരം സ്ഥാനമേല്‍ക്കുന്ന ഫാ. ജിനോ ജോസഫിന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.

അയര്‍ലന്‍ഡ് ഭദ്രാസനത്തിനുവേണ്ടിയും താല പള്ളിക്കുവേണ്ടിയും ഭദ്രാസന ട്രസ്റി സന്ദീപ് കല്ലുങ്കല്‍, ഡബ്ളിന്‍ പള്ളിക്കുവേണ്ടി ട്രസ്റി ജോഷി കുര്യാക്കോസ്, സ്വോര്‍ഡ്സ് പള്ളിക്കുവേണ്ടി സെക്രട്ടറി തോമസ് ചെറിയാന്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. ഇടവക മെത്രാപ്പോലീത്തായോടും ഇടവകാംഗങ്ങളോടും ഉള്ള സ്നേഹവും സ്വീകരണത്തിനുള്ള നന്ദിയും തദ്ദവസരത്തില്‍ ഫാ. ജിനോ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍