മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഉജ്വല സമാപനം
Thursday, January 21, 2016 9:28 AM IST
ബെല്‍ഫാസ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി ഒമ്പത്, 16 തീയതികളില്‍ നടന്ന ബൈബിള്‍ കലോത്സവം സമാപിച്ചു.

ആദ്യ ദിനമായ ഒമ്പതിനു ബാങ്കര്‍ കോംഗോള്‍ഡ് പാരിഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, നറേഷന്‍ ഓഫ് സെയിന്റ്സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്.

സമാപനദിനമായ 16ന് സെന്റ് ലൂയിസ് കോളജില്‍ പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് അരങ്ങേറിയത്.

ആന്‍ട്രിം, ബാങ്കര്‍, ബാലിഹാക്കാമോര്‍, ബെല്‍ഫാസ്റ്, ലിസ്ബണ്‍,ഡെറി, പോര്‍ട്ടാഡൌണ്‍ എന്നിവിടങ്ങളില്‍നിന്നായി വിവിധ പ്രായത്തിലുള്ള നൂറുകണക്കിനാളുകള്‍ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുത്തു.

മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കു മോണ്‍. ആന്റണി പെരുമായന്‍ ട്രോഫികള്‍ സമ്മാനിച്ചു.

ജോസ് അഗസ്റിന്‍ ജനറല്‍ കണ്‍വീനറും ജോസഫ് ലൂക്കാ പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ വിവിധ മാസ് സെന്ററുകളില്‍നിന്നു കാറ്റക്കിസം ഹെഡ്മാസ്റമാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയും മോണ്‍ ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ എന്നിവരുടെ നേതൃത്വത്തിലും ഫാ. പോള്‍ മോറേലിയുടെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും മാതാപിതാക്കളുടെയും സഹകരണം മൂന്നാമത് ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനു വഴിതെളിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍