എം.വി. ജോര്‍ജിന്റെ പൊതുദര്‍ശനം ജനുവരി 22-നു ഫിലാഡല്‍ഫിയയില്‍
Thursday, January 21, 2016 7:14 AM IST
ഫിലാഡല്‍ഫിയ, ജനുവരി 17 -നു ഞായറാഴ്ച ഫിലാഡല്‍ഫിയയിലുള്ള ഇളയ മകന്‍ തോമസ് എം. ജോര്‍ജിന്റെ (പൊന്നച്ചന്‍) വസതിയില്‍ നിര്യാതനായ റാന്നി കളമ്പാല മഠത്തകത്ത് (ഐരൂര്‍ അയ്യക്കാവില്‍) പുറത്തൂട്ട് എം.വി. ജോര്‍ജിന്റെ പൊതുദര്‍ശനം ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ( 4136 ഔഹാല്ശഹഹല ഞീമറ, ആലിമെഹലാ, ജഅ 19020). ജനുവരി 22-നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെയും, സംസ്കാര ശുശ്രൂഷകള്‍ ജനുവരി 23-നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 10.30 വരെയും നടത്തപ്പെടും. തുടര്‍ന്നു ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ്ജിഎംഒസി. സെമിത്തേരിയില്‍ സംസ്കരിക്കും.( 3850 ഞശരവശഹശലൌ ഞീമറ, ആലിമെഹലാ, ജഅ 19020). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എം. മാത്യു: 2158700800, തോമസ് എം. ജോര്‍ജ് : 2156200323. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം