പര്‍ദ നിരോധിക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളുകളെയും കോടതികളെയും പിന്തുണയ്ക്കും: കാമറോണ്‍
Wednesday, January 20, 2016 10:13 AM IST
ലണ്ടന്‍: പര്‍ദ നിരോധിക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ക്കും കോടതികള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍.

ആളുകള്‍ക്ക് ഇഷ്ടമുള്ളതു ധരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ തുറന്ന പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ രാജ്യത്തെ പല ആശുപത്രികളും ടൌണ്‍ ഹാളുകളും പോലീസ് സ്റേഷനുകളും മുഖം മൂടുന്ന തരത്തിലുള്ള വേഷവിധാനം നിരോധിക്കാന്‍ സാധ്യതയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍