സാരഥി വനിതാവേദി 'സ്വര്‍ഗസംഗമം 2016'
Wednesday, January 20, 2016 7:33 AM IST
കുവൈത്ത്: സാരഥി വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 'സ്വര്‍ഗസംഗമം 2016' അരങ്ങേറി. മൂന്നു ദിവസങ്ങളിലായി ഹവല്ലി ബോയ്സ് സ്കൌട്ട് തീയറ്ററില്‍ നടന്ന പരിപാടി സാരഥി പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വനിതാവേദി അധ്യക്ഷ മിനി കിഷോര്‍ അധ്യക്ഷത വഹിച്ചു.

52 ഇനങ്ങളിലായി കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലായി എണ്ണൂറില്‍പ്പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഉപഹാരങ്ങളും പ്രശസ്തിപത്രവും വിതരണം ചെയ്തു.

സബ്ജൂണിയര്‍ വിഭാഗത്തില്‍ അഗ്നിവേഷ് ഷാജന്‍ കലാപ്രതിഭയായും നന്ദ പ്രസാദും അനഘ മനോജും കലാതികമായും തെരഞ്ഞെടുക്കപ്പെട്ടു.

ജൂണിയര്‍ വിഭാഗത്തില്‍ നിഖില്‍ സുധാകരന്‍ കലാപ്രതിഭ ആയും ഗൌരി പ്രശാന്ത് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ വിഭാഗത്തില്‍ ഷാബിന്‍ കെ. ഷീലു കലാപ്രതിഭ ആയും അമൃത രാജനും ആരതി വിനോദും കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ കെ.ആര്‍. രാജന്‍ കലാപ്രതിഭ ആയും സിന്ധു വിനോദ് കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രാദേശിക സമിതിക്കുള്ള മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി മംഗഫ് പ്രാദേശിക സമിതിയും രണ്ടാം സ്ഥാനത്തിന് ഫാഹേല്‍ പ്രാദേശിക സമിതിയും അര്‍ഹരായി.

ജനറല്‍ കണ്‍വീനര്‍ ജിതിന്‍ ദാസ്, സാരഥി ജനറല്‍ സെക്രട്ടറി പ്രീതിമോന്‍ വാലത്ത്, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ട്രഷറര്‍ സിജു സദാശിവന്‍, വൈസ് പ്രസിഡന്റ് സജീവ് നാരായണന്‍, സെക്രട്ടറി സി.വി. ബിജു, ജോ. ട്രഷറര്‍ വിഷ്ണു വിജയകുമാര്‍, വനിതാവേദി സെക്രട്ടറി ബിന്ദു സജീവ്, ട്രഷറര്‍ സീന സതീശന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഓമന അനിത്, ജോ. സെക്രട്ടറി പ്രീതി പ്രശാന്ത്, ജോ. ട്രഷറര്‍ ബിജി അനില്‍, സാരഥി ജോ. സെക്രട്ടറിമാരായ മിത്ര ഉദയന്‍, അജി കുട്ടപ്പന്‍, അനിത് കുമാര്‍, മുരുകദാസ് ജയന്‍ സദാശിവന്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍