ലണ്ടന്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന് വിപുലമായ രീതിയില്‍ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷിച്ചു. ഓള് സെയിന്റ് പാരിഷ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷങ്ങള്‍ ലിമ പ്രസിഡന്റ് സന്തോഷ് സ്കറിയ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. ക്രിസ്മസ് ചരിത്ര പുനരാവിഷ്കാരം, കോമഡി സ്കിറ്റ്, നൃത്തനിര്‍ത്യങ്ങള്‍, ലഘുനാടകം, സിഡ്നി വോയ്സിന്റെ ഗാനമേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. ബോസ്കോയുടെ വയലിന് സംഗീതത്തിനു ഡോ. സുരേഷ് ഓര്‍ഗനിലൂടെ പിന്തുണ നല്കി.
ജയ്മോന്, അനിത എന്നിവര്‍ അവതാരകരായിരുന്നു. സ്കൂള്‍തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് ലിമ ഏര്‍പ്പെടുത്തിയ അച്ചീവ്മെന്റ് അവാര്‍ഡുകള്‍ ഗ്ളെന്‍ ജാക്സണ്, ഐറിന് മരിയ ബിജു, ശീതള്‍ സന്തോഷ്, ബെന്‍ അഗസ്റിന്‍, അലീസിയ ഷിബു, രാഹുല്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് പ്രസിഡന്റ് സന്തോഷ് സ്കറിയ വിതരണം ചെയ്തു. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നോബി, ഷിബു, ജോര്‍ജ്, വിന്‍സെന്റ്, ജോണ്‍, ഉണ്ണികൃഷ്ണന്, പോള്‍, സിബി, ജോജി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷാന്‍ ജോസ്