കെഎംസിസി സെവന്‍സ് ഫുട്ബോള്‍ ജനുവരി 22 മുതല്‍
Wednesday, January 20, 2016 7:29 AM IST
അബുദാബി: തളിപ്പറമ്പ് മുനിസിപ്പല്‍ കെഎംസിസി അബുദാബി കമ്മിറ്റിയുടെ സെവന്‍സ് ഫുട്ബോള്‍ ഫെസ്റ് ജനുവരി 22നു (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ് ഗ്രൌണ്ടില്‍ നടക്കും.

യുഎഇ എമിറേറ്റുകളില്‍നിന്നുള്ള 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ലീഗ് അടിസ്ഥാനത്തിലാണു മല്‍സരം.

ജേതാക്കള്‍ക്ക് 4000 ദിര്‍ഹവും ഹബീബ് റഹ്മാന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 ദിര്‍ഹവും കൊങ്ങായി മുസ്തഫ സ്മാരക റണ്ണര്‍ അപ് ട്രോഫിയും ലഭിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫുട്ബോള്‍ ഫെസ്റ് മുഖ്യ രക്ഷാധികാരി യു.എം. ഷറഫുദ്ദീന്‍, ചെയര്‍മാന്‍ ഷെഫീഖ് ഷംസുദ്ദീന്‍, വൈസ് ചെയര്‍മാന്‍ ഷബീര്‍ അല്ലാംകുളം, അപ്പക്സ് ട്രെയ്ഡിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിഷാം ബഷീര്‍, യൂണിവേഴ്സല്‍ ആശുപത്രി പ്രതിനിധികളായ ഡോ. രാജീവ്, സജ്ജാദ്, ബെസ്റ് ഓട്ടോപാര്‍ട്സ് എംഡി കെ. കുഞ്ഞിരാമന്‍ നായര്‍, ജോ. കണ്‍വീനര്‍ ടി.സി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള