മഴവില്‍ എഫ്എം രണ്ടാമത് വാര്‍ഷികം ആഘോഷിച്ചു
Wednesday, January 20, 2016 7:28 AM IST
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ ഇടയില്‍ സംഗീതത്തിനു പ്രാധാന്യം നല്‍കി ഏവരുടെയും മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മഴവില്‍ എഫ്എം രണ്ടാമത് വാര്‍ഷികം ആഘോഷിച്ചു.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ക്യാപ്റ്റന്‍ സ്റാന്‍ലി ജോര്‍ജ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍, ഏഷ്യാനെറ്റ് യുഎസ്എ റീജണല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, മിത്രാസ് രാജന്‍, ശബരിനാഥ് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മഴവില്‍ എഫ്എം റേഡിയോ ജോക്കിമാരായ ധനിഷ് ജോണ്‍, ദേവി മേനോന്‍, ബോബി കുര്യാക്കോസ് എന്നിവര്‍ എംസിമാരായിരുന്നു.

മഴവില്‍ എഫ്എം ഡയറക്ടര്‍മാരായ ഷാജി എഡ്വേര്‍ഡ്, നിഷാന്ത് നായര്‍, ജോജോ കൊട്ടാരക്കര എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ മഴവില്‍ എഫ്എമ്മിന്റെ മൂന്നാമത് പ്രൊഡക്ഷനായ 'അപ്പന്‍ ആരാ മോന്‍' പ്രഥമ പ്രദര്‍ശനം നല്‍കി. ജോജോ കൊട്ടാരക്കര സംവിധാനം ചെയ്ത ചിത്രം പ്രവാസി ചാനല്‍ വേള്‍ഡ് ടിവി ജനുവരി 23നു (ശനി) രാവിലെ (അമേരിക്കന്‍ സമയം) 10നും ഇന്ത്യന്‍ സമയം രാത്രി 8.30നും സംപ്രേഷണം ചെയ്യും.