ഹെയര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ കലാസന്ധ്യ 30ന്
Wednesday, January 20, 2016 7:27 AM IST
ലണ്ടന്‍: ഹെയര്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി 30നു(ശനി) നടക്കും.

വൈകുന്നേരം 5.30 മുതല്‍ ഹെയര്‍ഫീല്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് ഹാളിലാണ് ആഘോഷ പരിപാടികള്‍.

കലാസന്ധ്യ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ജോമോന്‍ കെ. മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ലൈവ് മ്യൂസിക്, ക്ളാസിക് ആന്‍ഡ് സിനിമാറ്റിക് ഡാന്‍സുകള്‍, നാടകം, ഹാസ്യപരിപാടികള്‍ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജോമി ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍