ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ 22 നു വെള്ളിയാഴ്ച
Wednesday, January 20, 2016 7:18 AM IST
അബുദാബി: 'മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫോറം (ഐസിഎഫ്) നടത്തിവരുന്ന ഒരു മാസത്തെ കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

വിദഗ്ദ ഡോക്ടര്‍മാര്‍, പ്രവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്ന പരിപാടി ജനുവരി 22നു വൈകുന്നേരം 7.30 നു മദിന സായിദ് ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ടി ഹാളില്‍ (അബുദാബി) വച്ചു നടക്കുന്നു.

യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ എംഡി ഡോ.ഷബീര്‍ നെല്ലിക്കോത്ത്, ബുര്‍ജീല്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ് ഡോ.ജോസഫ് കുര്യന്‍, ഡോ.ടി.എസ്. രവി (അഹല്യ ഹോസ്പിറ്റല്‍ ), ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി.അബ്ദുല്‍ ഹയ്യ് അഹ്സനി, വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കും. ഐസിഎഫ് മുഖപത്രമായ പ്രവാസി വായന ജനുവരി ലക്കം 'ആരോഗ്യ സ്പെഷ്യല്‍ പത്തായിരം കോപ്പി' കാമ്പയിന്റെ ഭാഗമായി സൌജന്യമായി വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള