നാമം എക്സലന്‍സ് അവാര്‍ഡ് ജൂറിയെ നിശ്ചയിച്ചു
Wednesday, January 20, 2016 7:18 AM IST
ന്യുജേഴ്സി: 2016ലെ നാമം എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിക്കുന്നതു പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയായിരിക്കുമെന്നു സംഘടന ഭാരവാഹികള്‍ അറിയിച്ചു.

തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൌരി പാര്‍വതി ബായി അധ്യക്ഷയായ ജൂറിയില്‍ ലോക്സഭാംഗം പ്രഫ. റിച്ചാര്‍ഡ് ഹെ, ചലച്ചിത്ര താരം മുകുന്ദന്‍ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വേദ് ചൌധരി, സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ് രാമന്‍ പ്രേമചന്ദ്രന്‍ എന്നിവരാണ് അംഗങ്ങള്‍.

തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് എക്സലന്‍സ് അവാര്‍ഡു നല്കി നാമം ആദരിക്കുന്നത്. അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി മികച്ച ജൂറിയെ കണ്െടത്താനായതില്‍ സന്തോഷവും അഭിമാനവുമുണ്െടന്നു നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി, പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു.

ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ് പാലസില്‍ മാര്‍ച്ച് 19നു നടത്തുന്ന വിപുലവും വര്‍ണാഭവുമായ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വ്യത്യസ്തവും മേന്മയേറിയതുമായ നിരവധി പരിപാടികളുമായി നാമം എക്സലന്‍സ് അവാര്‍ഡ് നിശ മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാമം പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: വിനീത നായര്‍