ജോസഫ് കുര്യപ്പുറം ഫൊക്കാനായുടെ കോണ്‍സ്റിറ്റ്യൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍
Wednesday, January 20, 2016 7:17 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു. മുപ്പതു വര്‍ഷം പിന്നിട്ട ഫൊക്കാനായുടെ ഭരണനിര്‍വഹണം അവ്യക്തകളും സങ്കിര്‍ണകളും ഇല്ലാതെ വളെരെ സുതാര്യവും ലളിതവുമാക്കി കൊണ്ട് വരത്തക്കവണ്ണം നിലവിലുള്ള ബൈലോയില്‍ മാറ്റം വരുത്താന്‍വേണ്ടിയാണ് കമ്മറ്റി രൂപവത്കരിച്ചത്. 2015 ഒക്ടോബര്‍ 24-ാം തീയതി ന്യൂജേഴ്സിയിലെ എഡിസണില്‍ ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്. കോണ്‍സ്റിറ്റുഷന്‍ കമ്മിറ്റി ചെയര്‍മാനായി ജോസഫ് കുര്യപ്പുറവും കമ്മിറ്റി മെമ്പേഴ്സ് ആയി ജോണ്‍ പി ജോണ്‍, വിനോദ് കെയാര്‍കെ, പോള്‍ കറുകപ്പള്ളില്‍, ഡോക്ടര്‍ എം. അനിരുദ്ധന്‍, ബോബി ജേക്കബ്, രാജന്‍ പടവത്തില്‍, ഷാജി പ്രഭാകര്‍ എന്നിവരെയും തെരഞ്ഞുടുത്തു.

ഫൊക്കാനായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായി ഫൊക്കാനായുടെ ബൈലോ കമ്മറ്റി അറിയിച്ചു.

അംഗസംഘടനകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദ്ദിഷ്ട ഫോമുകള്‍ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ ഫൊക്കാനയുടെ ബൈലോ കമ്മറ്റിയുമായി ബന്ധപ്പെടുകയോ, ഫൊക്കാനായുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണ്ടതാണ്. ംംം.എഛഗഅചഅ.ഇഛങ അംഗസംഘടനകള്‍ക്ക് പുറമേ ഫൊക്കാനയുമായി ബന്ധപ്പെടുന്ന വ്യക്തികള്‍ക്കും അനുഭാവികള്‍കും ഈ ഉദ്യമത്തില്‍ പങ്കുചേരാമെന്നു
ജോസഫ് കുര്യപ്പുറം അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍