പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 14ന്
Wednesday, January 20, 2016 7:16 AM IST
ഷിക്കാഗോ: ജസ്റീസ് ഫോര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ പോര്‍ട്ടര്‍ റോഡ് ഡസ്പ്ളെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ പ്രവീണ്‍ വര്‍ഗീസിന്റെ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 14-നു വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ നടത്തുന്നതാണെന്നു കൌണ്‍സില്‍ കണ്‍വീനര്‍മാരായ ഗ്ളാഡ്സണ്‍ വര്‍ഗീസും മറിയാമ്മ പിള്ളയും അറിയിച്ചു. ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ ദേവലയങ്ങളിലെ വൈദികര്‍ ചടങ്ങില്‍ സംബന്ധിക്കുന്നതാണ്.

സ്റേറ്റ് കോണ്‍ഗ്രസ് മാന്‍ മൈക്ക് നോളന്‍സ്, കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്കി, കോണ്‍ഗ്രസ് മാന്‍ ഡാനി ഡേവിഡ്, സ്റേറ്റ് റെപ്രസന്റേറ്റീവ് ലൂ ലാന്‍ഗ്, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കണ്‍വീനര്‍മാരും, കുടുംബാംഗങ്ങളും അറിയിക്കുന്നു. ഫാ. ലിജു പോള്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം