എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പിഡിഎ അനുശോചനം രേഖപ്പെടുത്തി
Wednesday, January 20, 2016 7:16 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ (പിഡിഎ) ആര്‍ട്സ് ചെയര്‍മാന്‍ തോമസ് എം. ജോര്‍ജിന്റെ (പൊന്നച്ചന്‍) പിതാവ്, ജനുവരി 17 -നു ഞായറാഴ്ച ഫിലാഡല്‍ഫിയയില്‍ നിര്യാതനായ റാന്നി കളമ്പാല മഠത്തകത്തു (ഐരൂര്‍ ഐയ്യക്കാവില്‍) പുറത്തൂട്ട് എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷന്‍ പ്രസിഡന്റ് രാജു ശങ്കരത്തില്‍, സെക്രട്ടറി ഡോ. രാജന്‍ തോമസ്, ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവരോടൊപ്പം, ഡാനിയേല്‍ പി. തോമസ്, രാജു വര്‍ഗീസ്, ചെറിയാന്‍ കോശി, ഈശോ തോമസ്, ബാബു വര്‍ഗീസ് വട്ടക്കാട്ട്, ഡാനിയേല്‍ പീറ്റര്‍, ജോണ്‍ കാപ്പില്‍, ജോണ്‍ പാറക്കല്‍, ജോസ് വര്‍ഗീസ് എന്നിവര്‍ പൊന്നച്ചന്റെ ഭവനത്തിലെത്തി അനുശോചനമറിയിച്ചു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം