നോര്‍വേയില്‍ അഭയാര്‍ഥികള്‍ നിരാഹാര സമരം നടത്തുന്നു
Tuesday, January 19, 2016 10:25 AM IST
ഓസ്ളോ: നോര്‍വേയില്‍ എഴുപതോളം പേരടങ്ങുന്ന അഭയാര്‍ഥിസംഘം നിരാഹാര സമരം തുടങ്ങി. നോര്‍വീജിയന്‍ അധികൃതര്‍ തങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണു സമരം.

ജയിലിലേതു പോലെയാണ് ഇവിടെ കഴിയുന്നത്. അഭയാര്‍ഥിത്വ അപേക്ഷകളില്‍ നടപടിയെടുക്കാനുള്ള അഭിമുഖം വേഗത്തില്‍ നടത്താമെന്ന ആവശ്യത്തിന്മേല്‍ ഇതുവരെ നടപടിയില്ലാത്തതിനാലാണു കുട്ടികള്‍ അടക്കം നിരാഹാര സമരം നടത്തുന്നതെന്നും അഭയാര്‍ഥികള്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍