യൂറോപ്പില്‍ ഐഎസിന്റെ ഏറ്റവും വലിയ ഈറ്റില്ലം ഗോഥന്‍ബര്‍ഗ്
Tuesday, January 19, 2016 10:24 AM IST
സ്റോക്ഹോം: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരെ അടവച്ചു വിരിയിക്കുന്ന ഏറ്റവും വലിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സ്വീഡിഷ് നഗരമായ ഗോഥന്‍ബര്‍ഗിലെന്നു വെളിപ്പെടുത്തല്‍.

ഡസന്‍കണക്കിനു യൂറോപ്യന്‍ പൌരന്‍മാരാണ് ഇവിടെയെത്തി ഐഎസില്‍ ചേര്‍ന്നു പരിശീലനം നടത്തുന്നതെന്നും സ്വീഡിഷ് ഇന്റഗ്രേഷന്‍ പോലീസ് മേധാവി ഉല്‍ഫ് ബോസ്ട്രോം.

സ്റോക്ക്ഹോം കഴിഞ്ഞാല്‍ സ്വീഡനിലെ ഏറ്റവും വലിയ നഗരമാണ് ഗോഥന്‍ബര്‍ഗ്. മുന്നൂറോളം സ്വീഡിഷ് പൌരന്‍മാര്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയിലേക്കും ഇറാക്കിലേക്കും പോയിട്ടുള്ളതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇവരില്‍ ഏകദേശം 120 പേരും ഗോഥന്‍ബര്‍ഗില്‍നിന്നു മാത്രമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍