ഫോക്കസ് കുവൈറ്റ് റിവിറ്റ് ക്ളാസ് സംഘടിപ്പിച്ചു
Tuesday, January 19, 2016 8:25 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ് അംഗ ങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന റിവിറ്റ് ക്ളാസ് അബാസിയ മേഖലയില്‍ ജനുവരി 15നു സംഘടിപ്പിച്ചു.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അബാസിയ ഫോക് ഹാളില്‍ നടന്ന ക്ളാസ് വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് ട്രെയിനിംഗ് ടീം ലീഡര്‍ ഷാജി തങ്കച്ചന്‍ ക്ളാസ് നിയന്ത്രിച്ചു. ഫോക്കസിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വെബ് മാസ്റര്‍ കെ.ബി. അനില്‍ സദസിനു പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ സ്വാഗതവും ട്രഷറര്‍ നിതിന്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡാനിയല്‍ തോമസ്, ഷിബു മാത്യു, പ്രസന്ന കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍