'സൂര്യാപ്രഭാ 2016' വാര്‍ഷികം ആഘോഷിച്ചു
Tuesday, January 19, 2016 8:21 AM IST
കുവൈത്ത് സിറ്റി: മലയാളീസ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ 'സൂര്യാപ്രഭാ 2016' ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു.

സാം നന്തിയേത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഷാജി ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. മനോജ് മാവേലിക്കര മുഖ്യാഥിതിയായി പങ്കെടുത്ത ചടങ്ങില്‍ ബിനോയ് ചന്ദ്രന്‍, ജയ്സന്‍ ജോസഫ്, അനില്‍ ആനാട്, ഷംസു താമരക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കുവൈത്തിലെ പ്രമുഖ ഡാന്‍സ് ടീച്ചര്‍ വത്സലാ ടീച്ചറുടെ ഓര്‍മക്ക് സംഘടനയിലെ നല്ല നര്‍ത്തകനുള്ള ഉപകാരം ജനറല്‍ സെക്രട്ടറി സുജാത ഹരിദാസ്, ഗോപി കൃഷ്ണയ്ക്ക് നല്‍കി. ഗ്രൂപ്പ് അഡ്മിന്‍ വിനോദ് സ്വാഗതവും പ്രോഗ്രം കണ്‍വീനര്‍ അജ്മിന്‍ അമീര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍