നോര്‍മ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു
Tuesday, January 19, 2016 8:21 AM IST
മാഞ്ചസ്റര്‍: നോര്‍ത്ത് മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ (നോര്‍മ) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേംസാലിലെ മെതേഡിസ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് പൊതസമ്മേളനത്തോടെ തുടക്കം കുറിച്ചു. യോഗത്തില്‍ അതിഥിയായി എത്തിയ സാന്താക്ളോസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ചില്‍ഡ്രന്‍സ് ഡേയോട് അനുബന്ധിച്ചു നടന്ന മത്സര വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രിസ്മസ് ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

സെക്രട്ടറി ഷീന രമേഷ്, വൈസ് പ്രസിഡന്റ് ഷൈനി ബിനു, രജിത സനല്‍, സനല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ നിബു കുര്യന്‍ നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സോണി ചാക്കോ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍