ഇന്ത്യന്‍ പച്ചമുളക് നിരോധനം സൌദി നീക്കി
Tuesday, January 19, 2016 8:16 AM IST
ദമാം: ഇന്ത്യയില്‍നിന്നുള്ള പച്ചമുളക് ഇറക്കുമതിക്കു സൌദി കാര്‍ഷിക മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. പച്ചമുളകില്‍ അമിതമായ കീടനാശിനി പ്രയോഗിച്ചതായി കണ്െടത്തിയതിനെ തുടര്‍ന്ന് 2014 മേയില്‍ ഇന്ത്യയില്‍നിന്നുള്ള പച്ചമുളക് ഇറക്കുമതി ചെയ്യുന്നതിനു സൌദി കാര്‍ഷി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

സൌദിയില്‍ നിന്നുള്ള വിദ്ഗധ സംഘം ഇന്ത്യയിലെത്തി വിശദമായി പരിശോധിച്ചശേഷമാണു നിരോധനം നീക്കിയത്. കൂടാതെ കയറ്റുമതി ചെയ്യുന്ന മുളകുകള്‍ കീടനാശിനി വിമുക്തമായിരിക്കുമെന്നും മറ്റു സുരക്ഷിതത്വവും ഇന്ത്യന്‍ കയറ്റുമതി ഡെവലപ്മെന്റ് അഥോറിറ്റി വാഗ്ദാനം ചെയ്തിരുന്നു.

ഇതാണ് ഇറക്കുമതിക്കുള്ള നിരോധനം നീക്കിയതിനു കാരണമായി ചൂണ്ടി കാട്ടുന്നത്.

ഇന്ത്യയില്‍നിന്ന് എല്ലാത്തരം മുളകുകളും ഇറക്കുമതി ചെയ്യുന്നതിനുളള നിരോധനം നീക്കം ചെയ്തതായി സൌദി കാര്‍ഷിക മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം