റൈന്‍ലാന്‍ഡ് കാര്‍ണിവല്‍ ഉപേക്ഷിച്ചു
Monday, January 18, 2016 10:11 AM IST
റൈന്‍ലാന്‍ഡ്: റൈന്‍ലാന്‍ഡില്‍ വര്‍ഷം തോറും നടത്തിവരുന്ന പ്രശസ്തമായ കാര്‍ണിവര്‍ ഈ വര്‍ഷം നടത്തേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കൊളോണില്‍ പുതുവര്‍ഷത്തലേന്നു സംഭവിച്ചതുപോലുള്ള കൂട്ട ലൈംഗിക അതിക്രമത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധരണ നടപടി.

കൊളോണിന് എഴുപതു കിലോമീറ്റര്‍ വടക്കുഭാഗത്തായാണു കാര്‍ണിവല്‍ വേദിയായ റീന്‍സ്ബെര്‍ഗിലെ ഓര്‍സോയ്. അഭയാര്‍ഥികള്‍ കൂട്ടത്തോടെ കാര്‍ണിവല്‍ കാണാനെത്തുമെന്നും മദ്യപിച്ച് സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്താനിടയുണ്ടെന്നുമാണുസംഘാടകരുടെ ആശങ്ക.

ഓര്‍സോയുടെ പരിസരപ്രദേശങ്ങളില്‍ മാത്രം ഇപ്പോള്‍ മുന്നൂറോളം അഭയാര്‍ഥികളെ താമസിപ്പിച്ചിട്ടുണ്ട്. 200 പേരെക്കൂടി ഉടന്‍ എത്തിക്കുകയും ചെയ്യും. അടുത്ത മാസം എട്ടിനാണ് കാര്‍ണിവല്‍ പരേഡ് നടത്താനിരുന്നത്. ഇത്തരമൊരു നടപടി രാജ്യത്ത് ആദ്യമാണ് എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍