കല്യാണ്‍ ജ്വല്ലേഴ്സ് അര കിലോ സ്വര്‍ണം പ്രശാന്തിന് സ്വന്തം
Monday, January 18, 2016 10:06 AM IST
കുവൈത്ത്: കല്യാണ്‍ ജ്വല്ലേഴ്സിന്റെ അര കിലോ സ്വര്‍ണം മലയാളിയായ പ്രശാന്തിനു സ്വന്തം. കുവൈത്തില്‍ എന്‍ജിനിയറായ പ്രശാന്ത് ഫെബ്രുവരി ആദ്യ വാരം നടക്കുന്ന തന്റെ വിവാഹത്തിനു സ്വര്‍ണം വാങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ സമ്മാനം ലഭിച്ചത്.

വിവാഹത്തിനോട് അടുത്തുള്ള ദിവസങ്ങളിലാണ് ഈ വിജയം എന്നത് സന്തോഷത്തിന് ഇരട്ടി മധുരം നല്‍കുന്നു. ഇത് എന്റെ ഭാവി വധുവിന് നല്‍കാവുന്ന വലിയ സമ്മാനം തന്നെ ആയിരിക്കും- പ്രശാന്ത് പറഞ്ഞു.

ഡിസംബര്‍ എട്ടിന് ആരംഭിച്ച കല്യാണ്‍ ജ്വല്ലേഴ്സ് അരകിലോ സ്വര്‍ണ കാമ്പയിന്‍ ജനുവരി 31 വരെ നീളും. കുവൈത്തിലെ കല്യാണ്‍ ഷോറൂമുകളില്‍നിന്നും 120 കുവൈറ്റി ദിനാറിനു മുകളിലും യുഎഇ യിലെ കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍നിന്നും 1500 ദിര്‍ഹമിന് മുകളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കുമാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഒന്നും വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടും കൂപ്പണുകളാണു ലഭിക്കുക.

നാലാമത്തെ നറുക്കെടുപ്പ് ജനുവരി 31ന് കുവൈത്ത് സിറ്റി ഷോറൂമില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍