'സ്വിസ് പതാകയില്‍നിന്ന് കുരിശ് നീക്കം ചെയ്യണമെന്ന്'
Monday, January 18, 2016 10:05 AM IST
ബെര്‍ലിന്‍: സ്വിസ് ദേശീയ പതാകയിലുള്ള കുരിശ് നീക്കം ചെയ്യണമെന്നു രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടന ആവശ്യപ്പെടുന്നു. ക്രൈസ്തവരുടെ മതചിഹ്നം എന്ന നിലയില്‍ മുസ്ലിംകള്‍ക്ക് ഈ ചിഹ്നം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.

സെക്കന്‍ഡോസ് എന്ന സംഘടനയാണ് ആവശ്യത്തിനു പിന്നില്‍. ഇതിനായി സ്വിസ് പൌരന്‍മാര്‍ക്കിടയില്‍ ഇവര്‍ ശക്തമായ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. ഇന്നത്തെ ബഹുസാംസ്കാരിക സ്വിറ്റ്സര്‍ലന്‍ഡിനു ചേരുന്നതല്ല ഏതെങ്കിലും ഒരു മതത്തെ മാത്രം പ്രതിനിധീകരിക്കുന്ന ചിഹ്നം എന്നാണ് ഇവരുടെ പ്രചാരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍