ഇംഗ്ളീഷ് അറിയാത്ത അമ്മമാര്‍ ബ്രിട്ടനില്‍നിന്നു പുറത്താകും
Monday, January 18, 2016 8:15 AM IST
ലണ്്ടന്‍: ഇംഗ്ളീഷ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടനിലേക്കു കുടിയേറിയ അമ്മമാരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. നേരത്തെ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടണ്ടായിരിക്കുന്നത് ഇപ്പോഴാണ്.

സ്പൌസ് സെറ്റില്‍മെന്റ് വീസ പ്രകാരം ബ്രിട്ടനിലെത്തുന്ന അമ്മമാര്‍ രണ്്ടര വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ നടക്കുന്ന ഇംഗ്ളീഷ് പരീക്ഷയില്‍ പരാജയപ്പെട്ടാലാണ് ഇവരെ തിരിച്ചയയ്ക്കാന്‍ പദ്ധതിയിടുന്നത്. പുതുക്കിയ കുടിയേറ്റ നിയമമനുസരിച്ച് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ നഷ്ടമാകുമെന്നും സ്വദേശത്തേക്ക് തിരിച്ചയയ്ക്കപ്പെടുമെന്നും കാമറോണ്‍ പറഞ്ഞു. ഇതുമൂലം കുടുംബത്തേയും കുട്ടികളേയും പിരിയേണ്്ടിവരുമെന്ന സൂചനയും ബിബിസി റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കാമറോണ്‍ പങ്കുവച്ചു. എന്നാല്‍ ബ്രിട്ടനില്‍ ജനിച്ച കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൌരത്വം സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്നതിനാല്‍ രാജ്യം വിടേണ്്ടിവരില്ലെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ക്ക് രാജ്യത്തെ ഭാഷ പഠിക്കാനുള്ള ചുമതലയുണ്്െന്നും കാമറോണ്‍ പറഞ്ഞു.

ബ്രിട്ടനിലെ മുസ്്ലിം അമ്മമാരെ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന സൂചന മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നുണ്്ട്. ഇംഗ്ളീഷ് ഭാഷയില്‍ ഒട്ടും വൈദഗ്ധ്യമില്ലാത്ത 38,000 മുസ്്ലിം സ്ത്രീകളും നന്നായി ഇംഗ്ളീഷ് സംസാരിക്കാനറിയാത്ത 1,90,000 മുസ്്ലിം സ്ത്രീകളും ബ്രിട്ടനിലുണ്്െടന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.