കെഐജി കുവൈത്ത് വെസ്റ് മേഖല ഭാരവാഹികള്‍
Monday, January 18, 2016 7:54 AM IST
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെഐജി) കുവൈത്ത് വെസ്റ് മേഖലാ ഭാരവാഹികളായി ഫിറോസ് ഹമീദ് (പ്രസിഡന്റ്), മുനീര്‍ മഠത്തില്‍ (വൈസ് പ്രസിഡന്റ്), എന്‍.പി. അബ്ദുല്‍ റസാഖ് (ജനറല്‍ സെക്രട്ടറി), പി.ടി. ഷാഫി, കെ.എം. അന്‍സാര്‍ (സെക്രട്ടറിമാര്‍), ഫസലുല്‍ ഹഖ് (ട്രഷറര്‍), അഫ്താബ് ആലം (അസി. ട്രഷറര്‍) എന്നിവരെയും മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫാഹിസ് അബ്ദുല്ല, അനീസ് അബ്ദുസലാം, സിറാജ് സ്രാമ്പിക്കല്‍, കെ.വി. ഫൈസല്‍, സിദ്ദീഖ് ഹസന്‍, ഡോ. അബ്ദുല്‍ ഫത്താഹ്, ബഷീര്‍ ദാവൂദ്, സി.പി. നൈസാം എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിനു കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍, സെക്രട്ടറി അനീസ് ഫാറൂഖി, ട്രഷറര്‍ എസ്.എ.പി ആസാദ് എന്നിവര്‍ നിയന്ത്രിച്ചു.

കുവൈത്ത് സിറ്റി, അബാസിയ, ഫര്‍വാനിയ, റിഗായ് ഏരിയകള്‍ ചേര്‍ന്നതാണ് പുതുതായി നിലവില്‍ വന്ന വെസ്റ് പ്രവര്‍ത്തന മേഖല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍