ദുബായി: സംഘടനയോടുള്ള സമര്‍പ്പിത മനോഭാവമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും അത് വ്യക്തികേന്ദ്രീകൃതമല്ലെന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നടത്തുന്ന കേരള യാത്ര ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായി കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് കേരള യാത്ര വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പല രാഷ്ട്രീയ പാര്‍ട്ടികളും ഇന്നു നിരാശയിലാണ്. എന്നാല്‍, മുസ്ലിം ലീഗ് സമര്‍പ്പണ ബുദ്ധിയോടെയാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ഗാരണ്ടിയുമുണ്ട്. യാത്ര അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പു വരും. പ്രവര്‍ത്തകരുടെ ആവേശം സംഘടനക്ക് കരുത്തേകുമെന്ന് ഉറപ്പുണ്ട്. അവനവന്റെ മണ്ഡലത്തിലെ വിജയം ഉറപ്പാക്കണം. അതിനുള്ള ശ്രമത്തിന് ഇന്നു തന്നെ തുടക്കം കുറിക്കണം. ഇതില്‍ കെഎംസിസിക്ക് ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. സാമൂഹ്യ ബോധമുള്ള സംഘടനയാണ് കെഎംസിസി എന്ന് പലവട്ടം തെളിയിച്ചതാണ്. സമൂഹത്തോടൊപ്പം നില്ക്കുകയെന്നത് ഇസ്ലാമിക കടമയാണ്. സക്കാത്ത്, സദഖ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിന്റെ ഭാഗമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ പറഞ്ഞു.
യുഎഎ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍. പ്രവാസി ലീഗ് പ്രസിഡന്റ് സി.പി. ബാവ ഹാജി, അഡ്വ. ഫൈസല്‍ ബാബു, ഇസ്മായില്‍ ഏറാമല എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ട്രഷറര്‍ എ.സി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കേരള യാത്രക്ക് മുമ്പായി ദുബായിയിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയെ ദുബായി കെഎംസിസി ഭാരവാഹികളായ പി.കെ. അന്‍വര്‍ നഹയും ഇബ്രാഹിം മുറിച്ചാണ്ടിയും വിവിധ ജില്ലാ കമ്മിറ്റികളും ചേര്‍ന്ന് ഹാരമണിയിച്ചു.
ആലപ്പുഴ ജില്ലാ കമ്മിറ്റി കിരീടമണിയിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, ഉസ്മാന് തലശേരി, അഡ്വ. സാജിദ് അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്. ഷുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി, എം.എ. മുഹമ്മദ് കുഞ്ഞി, എന്‍.കെ. ഇബ്രാഹിം, ഹനീഫ് കല്‍മാട്ട, അസൈനാര്‍ തോട്ടുംഭാഗം, പി.പി. സലാം, കെ.പി.സി. തങ്ങള്‍, കാട്ടുമടത്തില്‍ അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍