ദോഹ: സൌഹൃദം, സമത്വം, സമന്വയം എന്നീ സന്ദേശമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ കാസര്‍ഗോഡ് മണ്ഡലത്തിലെ സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.
യോഗം സ്റേറ്റ് ഉപദേശക സമിതി വൈസ് ചെയര്മാന് എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തീന് ആധുര് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു.
പൌരപ്രമുഖനും പഴയകാല മുസ്ലിംലീഗ് നേതാവുമായ ചെര്‍ക്കള മാസ്തിക്കുണ്ടിലെ മാഹിന്‍ മല്ലം, ഖത്തര്‍ കെഎംസിസി സ്നേഹ സുരക്ഷ പദ്ധതി എം.ടി.പി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ മാതാവ്, നേതാവ് അബൂബക്കര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ലുക്മാനുല്‍ ഹകീം, ബഷീര്‍ ചെര്‍ക്കള, ഹാരിസ് എരിയാല്‍, ആദം കുഞ്ഞി തളങ്കര, യൂസുഫ് മാരപനടുക്ക, ഹമീദ് മാന്യ, റഫീക്ക് കുന്നില്‍, ഡി.എസ്. അബ്ദുള്ള, അഷറഫ് പള്ളപാടി, മുഹമ്മദ് കുഞ്ഞി കണ്ടത്തില്‍, നൌഫല്‍ മല്ലം, ജാഫര്‍ കല്ലങ്ങാടി, മാഹിന്‍ ഏരിയാല്‍, ഇ.കെ. അബ്ദുല്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അലി ചേരൂര്‍ നന്ദി പറഞ്ഞു.