ജര്‍മനിയില്‍ സിറില്‍ മാര്‍ ബസേലിയോസിന്റെ ശ്രാദ്ധപ്പെരുന്നാള്‍ ജനുവരി 17ന്
Saturday, January 16, 2016 10:26 AM IST
വാന്നെ ഐക്കല്‍: സീറോ മലങ്കര സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പും തിരുവനന്തപുരം അതിരൂപതയുടെ മുന്‍അധ്യക്ഷനുമായ കാലം ചെയ്ത സിറില്‍ മാര്‍ ബസേലിയോസിന്റെ ഒമ്പതാമത് ശ്രാദ്ധപ്പെരുന്നാള്‍ ജര്‍മനിയിലെ മലങ്കര സമൂഹം ആഘോഷിക്കുന്നു.

മധ്യജര്‍മന്‍ നഗരമായ വാന്നെ ഐക്കല്‍ സെന്റ് ലൌറന്റിയോസ് ദേവാലയത്തില്‍ (ട. ഘമൌൃലിശൌേ ഗശൃരവല, ഒമൌു ടൃ. 317, 44649 ണമിില ഋശരസലഹ) ജനുവരി 17നു (ഞായര്‍) വൈകുന്നേരം നാലിന് മലങ്കര സഭാ ചാപ്ളെയിന്‍ ഫാ. സന്തോഷ് തോമസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്നു പിതാവിനുവേണ്ടിയുള്ള പ്രത്യേക ധൂപപ്രാര്‍ഥനയും പാരീഷ്ഹാളില്‍ അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികള്‍ പാസ്ററല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഹെര്‍ണെ ഡോര്‍ട്ടുമുണ്ട് മിഷന്‍ യൂണിറ്റാണ് സംഘടിപ്പിക്കുന്നത്.

മലങ്കര സഭയുടെ വളര്‍ച്ചയ്ക്കും പുതുദിശയ്ക്കും വെള്ളിവെളിച്ചം വിതറിയ പിതാവിന്റെ ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുന്നതിനും പ്രാര്‍ഥനകള്‍ യാചിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് 06995196592/015228637403, ജോര്‍ജ് വര്‍ഗീസ് ഒറ്റത്തെങ്ങില്‍ 02305 544065, മാത്യു ചെറുതോട്ടുങ്കല്‍ 0201480176.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍