അക്രബിയ കെഎംസിസി മെംബര്‍ഷിപ്പ് കാമ്പയിനു തുടക്കമായി
Saturday, January 16, 2016 10:25 AM IST
അല്‍കോബാര്‍: സൌദി കെഎംസിസി ഏകീകൃത അടിസ്ഥാനത്തില്‍ നടത്തുന്ന ദ്വൈമാസ മെംബര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി അക്രബിയ യൂണിറ്റ് തല ഉദ്ഘാടനം ചെയര്‍മാന്‍ ഖാദി മുഹമ്മദ് മുതിര്‍ന്ന അംഗം അഷ്റഫ് വടകരക്ക് ആദ്യ അംഗത്വം നല്‍കി നിര്‍വഹിച്ചു.

മുനീര്‍ നന്തിയുടെ അധ്യക്ഷതയില്‍ നടന്ന കാമ്പയിന്‍ കണ്‍വന്‍ഷനില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെഎംസിസി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ റഫീക്ക് പൊയില്‍തൊടി, മുസ്തഫ കമാല്‍ കോതമംഗലം, ഒ.പി. ഹബീബ് ബാലുശേരി, സിദ്ദീഖ് പാണ്ടികശാല, നാസര്‍ ചാലിയം, നൌഫല്‍ കരിപ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫക്രുദ്ദീന്‍ മൌലവി മക്കരപറമ്പ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി പുള്ളാട്ട് ഇസ്മായില്‍ വേങ്ങര സ്വാഗതവും അന്‍വര്‍ വളാഞ്ചേരി കൃതജ്ഞതയും നേര്‍ന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം