ഡേര്‍ബി ബാഡ്മിന്റണ്‍ ക്ളബിന്റെ രണ്ടാമത് ടൂര്‍ണമെന്റ് ഫെബ്രുവരി 27ന്
Saturday, January 16, 2016 10:21 AM IST
ലണ്ടന്‍: ഡേര്‍ബി ബാഡ്മിന്റണ്‍ ക്ളബിന്റെ രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 27നു റോള്‍സ് റോയിസ് ലെഷെര്‍ സെന്ററില്‍ നടക്കും.

ഡേര്‍ബി ബാഡ്മിന്റണ്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു മത്സരം നടക്കുക. ക്ളബിന്റെ രണ്ടാമത് ടൂര്‍ണമെന്റ് വിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നതായി ക്ളബ് ഭാരവാഹികള്‍ അറിയിച്ചു.

ആദ്യം രജിസ്റര്‍ ചെയ്യപ്പെടുന്ന 24 ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 300 പൌണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150 പൌണ്ടും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50 പൌണ്ടും സമ്മാനമായി ലഭിക്കും.

ടീം ഒന്നിന് മുപ്പതു പൌണ്ട് ആണ് രജിസ്ട്രഷന്‍ ഫീസ്.

വിവരങ്ങള്‍ക്ക്: മില്‍ട്ടന്‍ 07878510536.

വിലാസം: ഞീഹഹ ഞഛഥഇഋ ഘഋകടഡഞഋ ഇഋചഠഋഞ, ഉഋ24 9ഒഥ, ഉഋഞആഥ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍