ആല്‍പ്സില്‍ മഞ്ഞിടിച്ചില്‍; കുട്ടികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു
Thursday, January 14, 2016 10:19 AM IST
പാരീസ്: ഫ്രഞ്ച് ആല്‍പ്സിലെ സ്കീ റിസോര്‍ട്ടിലുണ്ടായ മഞ്ഞിടിച്ചിലില്‍ 14 വയസുള്ള ആണ്‍കുട്ടിയും 16 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പടെ

രണ്ടു ഫ്രഞ്ച് സ്കൂള്‍ കുട്ടികളും ഒരു യുക്രേനിയന്‍ വിനോദസഞ്ചാരിയും മരിച്ചു. രണ്ടു വിദ്യാര്‍ഥികളും ഒരു അധ്യാപകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുട്ടികളെ ഹൃദയാഘാതം വന്ന നിലയിലും അധ്യാപകനെ അബോധാവസ്ഥയിലുമാണു കണ്െടത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെയെല്ലാം റെസ്ക്യൂ സംഘം രക്ഷപെടുത്തി.

നിരോധിത മേഖലയിലേക്ക് അധ്യാപകന്‍ വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ടു പോയതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. അധ്യാപകന്‍ ഇപ്പോള്‍ പോലീസ് കസ്റഡിയിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍