പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ചര്‍ച്ച സംഘടിപ്പിക്കുന്നു
Thursday, January 14, 2016 10:17 AM IST
ദുബായി: പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിഷന്‍ 'പൊന്നാനി ട്വന്റി-20' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ജനുവരി 15ന് (വെള്ളി) വൈകുന്നേരം ആറിനു ബനിയാസ് സ്ക്വയര്‍ മെട്രോ സ്റേഷനടുത്തുള്ള ഹോട്ടല്‍ റഫീഅ് -ല്‍ നടക്കും. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പിസിഡബ്ള്യുഎഫ് അല്‍ഐന്‍ ഘടകം പ്രസിഡന്റ് എ.എം. സ്വാലിഹിന് യാത്രയയപ്പു നല്‍കും. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.