സന്ദര്‍ലാന്‍ഡില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം
Thursday, January 14, 2016 10:16 AM IST
സന്ദര്‍ലാന്‍ഡ്: ഈസ്ററിന് ഒരുക്കമായി ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടക്കും.

ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ പീറ്റര്‍ ചേരനല്ലൂര്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും.

നോമ്പുകാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപ്പെടുത്തണമെന്നു ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ഥിച്ചു.

ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൌകര്യവും കുട്ടികള്‍ക്ക് പ്രത്യേക ക്ളാസുകളും (ശനി, ഞായര്‍ ദിവസങ്ങളില്‍) ഉണ്ടായിരിക്കും.

വെള്ളി വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയും ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും ഞായര്‍ രാവിലെ 11.30 മുതല്‍ വൈകുന്നേരം 6.30 വരെയുമാണു ധ്യാനം.

ധ്യാന വേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് ടഞ4 6ഒജ

വിവരങ്ങള്‍ക്ക്: 07590516672, 07846003328, 07889146098.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്