പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്തില്‍ രണ്ടാമത്
Thursday, January 14, 2016 8:50 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്.

1980 ല്‍ ലോകത്ത് പുകവലിക്കുന്ന സ്ത്രീകള്‍ വെറും 5.3 ശതമാനമായിരുന്നു. 2012 ല്‍ ഇത് 12.7 ശതമാനമായി വര്‍ധിച്ചു. 1980 ല്‍ 24.8 ശതമാനം സ്ത്രീകളായിരുന്നു അമേരിക്കയിലെ പുകവലിക്കാര്‍. 2012 ആയപ്പോഴേക്കും ഇത് 17.7 ശതമാനമായി കുറഞ്ഞു. ചൈന, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലും പുകവലിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ സ്ത്രീ പുകവലിക്കാരുടെ എണ്ണം കൂടിയതായി ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വ്യക്തമാകുന്നു.

മാധ്യമങ്ങളിലും സിനിമയിലും പായ്ക്കറ്റിനു മുകളിലുമൊക്കെ അപകട മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചതിനു കുറെ ഫലം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പുരുഷ പുകവലിക്കാരുടെ എണ്ണം കുറഞ്ഞതായി കാണുന്നു. എന്നാല്‍, മറ്റു പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഇപ്പോഴും കൂടുതലാണ്. ലോകത്ത് പുകയില ഉപയോഗത്തിന്റെ 90 ശതമാനവും സിഗരറ്റാണ്. ഇന്ത്യയില്‍ ഇത് വെറും 11 ശതമാനമാണ്. പാന്‍മസാല പോലുള്ളവ ഉപയോഗിക്കുന്നവരുടെ എണ്ണമാണു വര്‍ധിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍