സ്വീകരണം നല്‍കി
Thursday, January 14, 2016 8:48 AM IST
ദമാം: ഹൃസ്വസന്ദര്‍ശനാര്‍ഥം ദാമാമിലെത്തിയ മുംബൈ മുസ്ലിം വെല്‍ഫയര്‍ ലീഗ് മുന്‍ ഉപാധ്യക്ഷനും കായക്കൊടി പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവുമായ പി.വി.കുഞ്ഞബ്ദുള്ള സാഹിബിന് ദമാം കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

കോഴിക്കോട് ജില്ലാ കെഎംസിസി ചെയര്‍മാന്‍ ഒ.പി. ഹബീബ് ബാലുശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ കൊടുമ അധ്യക്ഷത വഹിച്ചു. അജ്മല്‍ മദനി വാണിമേല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് സിദ്ദിഖ് പാണ്ടികശാല, ദമാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഹമീദ് വടകര, കുഞ്ഞഹമ്മദ് പൈക്കളങ്ങാടി,തെക്കയില്‍ പോക്കര്‍ സാഹിബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ പോലും കെഎംസിസി നടത്തുന്ന സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നത് പ്രവാസി കാരുണ്യത്തിന്റെ അര്‍പ്പണബോധത്തിന്റെ വിജയമാണെന്നു സ്വീകരണ സംഗമത്തിനു നന്ദി പറഞ്ഞുകൊണ്ടു കുഞ്ഞബ്ദുള്ള അഭിപ്രായപ്പെട്ടു.

അസ്ലം കുറ്റ്യാടി സ്വാഗതവും എം.കെ.ടി. കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു. മണ്ഡലം കെഎംസിസി ഭാരവാഹികളായ കുഞ്ഞഹമ്മദ് തൊട്ടര്‍മയങ്ങി, ജമാല്‍ ദേവര്‍കോവില്‍, നൌഷാദ് കൊടുമ, ഹാരിസ് കുട്ടമ്മോത്ത്, ഫാസിര്‍ അടുക്കത്ത് എന്നിവര്‍ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം