ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി
Wednesday, January 13, 2016 8:58 AM IST
ലണ്ടന്‍: യുക്മ സാംസ്കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം പുറത്തിറങ്ങി. ഒട്ടേറെ പുതുമകള്‍ നിറഞ്ഞതാണ് ജ്വാലയുടെ ജനുവരി ലക്കം.

ശ്രീലതാ വര്‍മ എഴുതിയ മാതൃഭാഷാ പഠനങ്ങള്‍ ചില വിചാരങ്ങള്‍ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന മാഗസിനില്‍ ഒരു കൂട്ടം ഭാവനാ സമ്പന്നമായ സാഹിത്യ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രിയവര്‍ധന്‍ സത്യവര്‍ധന്റെ നിഴലുകള്‍ എന്ന കവിത, പങ്കു ജോബിയുടെ അരുന്ധതി എന്ന കഥ, സുനില്‍ എം.എസിന്റെ കള്ളന്‍ എന്ന കഥ, പയ്യപ്പള്ളി ജോസ് ആന്റണിയുടെ സത്വം തേടുന്ന യുകെ മലയാളികള്‍ എന്ന ലേഖനം, ഫാറുഖ് എടത്തറയുടെ ശിരുവാണിയിലേക്ക് വരൂ എന്ന യാത്രാവിവരണം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജോയിസ് സേവ്യറിന്റെ മാതൃസ്മൃതി എന്ന കവിത, ദിവ്യാ ലക്ഷ്മിയുടെ പ്രണയത്തിന്റെ ചൊവ്വാ ദോഷം എന്ന കഥ, കിളിരൂര്‍ രാധാകൃഷ്ണന്റെ നല്ല നടപ്പ് എന്ന അനുഭവം, യുക്മ സാഹിത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഏയഞ്ചലിന്‍ അഗസ്റിന്റെ ഞീഹല ീള ഢമഹൌല ശി ടവമുശിഴ ്യീൌൃ എൌൌൃല എന്ന ലേഖനം എന്നിവയാണ് ജനുവരി ലക്കം ജ്വാലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ചീഫ് എഡിറ്റര്‍ റജി നന്തികാട്ടിന്റെ നേതൃത്വത്തിലുള്ള ടീമാണു മാസികയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രശസ്ത നര്‍ത്തകി മീരാ മഹേഷ് ആണു ജ്വാല ഇ മാഗസിന്റെ മുഖചിത്രം.

നമ്മുടെ ഇടയിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും സര്‍ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിനിലേക്ക് എല്ലാവരുടെയും വ്യത്യസ്തതയാര്‍ന്ന കൃതികള്‍ ഷംമഹമലാമഴമ്വശില@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണെന്നു യുക്മ സാംസ്കാരിക വേദി സാഹിത്യ ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ് അറിയിച്ചു.