ബര്‍മിംഗ്ഹാമില്‍ യുക്മ ദേശീയ ജനറല്‍ബോഡി യോഗം ജനുവരി 16ന്
Wednesday, January 13, 2016 7:14 AM IST
ബര്‍മിംഗ്ഹാം: യുക്മ ദേശീയ അര്‍ധവാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 16ന് (ശനി) ബര്‍മിംഗ്ഹാമില്‍ നടക്കുമെന്നു ദേശീയ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

ബര്‍മിംഗ്ഹാമിലെ ഷെല്‍ഡണ്‍ സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിനുശേഷം 12.30ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുക. യുക്മയുടെ നിലവിലുള്ള 98 അംഗ അസോസിയേഷനുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മൂന്നു വീതം യുക്മ പ്രതിനിധികളാണു യോഗത്തില്‍ പങ്കെടുക്കുക.

യുക്മ ദേശീയ റീജണല്‍ നേതൃത്വങ്ങളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചശേഷം തയാറാക്കിയ ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും. യുക്മ അംഗങ്ങള്‍ക്കും യുക്മ സ്നേഹികള്‍ക്കും പൊതുജനങ്ങള്‍ക്കും യുക്മ ഭരണഘടന ഭേദഗതി വരുത്തുന്നതിനു പങ്കാളിത്തം ഉണ്ടായിരിക്കും. നിങ്ങളുടെ നിര്‍ദേശങ്ങള്‍ 15നു(വെള്ളി) വൈകുന്നേരം അഞ്ചു വരെ ലെരൃലമ്യൃേ.ൌസാമ@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.

വിലാസം: ട.ഠവീാമ ങീൃല ഇവൌൃരവ, ഒീൃലെ ടവീല ഘമില ടവലഹറീി, ആശൃാശിഴവമാ ആ26 3ഒഡ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍