നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരവിളക്കും ഭജനയും ജനുവരി 15ന്
Wednesday, January 13, 2016 5:32 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ജനുവരി 15 ന് (വെള്ളി) നടക്കും. പുലര്‍ച്ചെ 5.30ന് ക്ഷേത്ര മേല്‍ശാന്തി ഉമേഷ് അടികളുടെ കാര്‍മികത്വത്തില്‍ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കുക. മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും ഉണ്ടാവും. തുടര്‍ന്ന് വികാസ്പുരി തത്ത്വമസി അവതരിപ്പിക്കുന്ന ഭജനയും ലഘുഭക്ഷണവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം 6.30നു മഹാ ദീപാരാധനയെ തുടര്‍ന്ന് ശ്രീ ഭഗവതി ഭജന സമിതിയുടെ ഭജന, പ്രസാദ വിതരണം, ലഘുഭക്ഷണം എന്നിവയുമുണ്ട്.

വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി