ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
Monday, January 11, 2016 9:26 AM IST
ന്യൂഡല്‍ഹി: ദ്വാരക സബ് സിറ്റി മലയാളി അസോസിയേഷന്‍സ് പത്താന്‍കോട്ട് വീരമൃത്യു വരിച്ച ഏഴു ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ജനുവരി ഒമ്പതിനു വൈകുന്നേരം ദ്വാരക സെക്ടര്‍ 11 ലുള്ള മന്നം ജയന്തി ബില്‍ഡിംഗിലാണു ചടങ്ങ് സംഘടിപ്പിച്ചത്. സ്ഥലം എംഎല്‍എ ഗുലാബ് സിംഗ്, ഫാ. ബിജി ബാബു പണിക്കര്‍, റെജി കെ. പൊന്നപ്പന്‍, എന്‍.വി. ചാക്കോ, ജെ. കുമാര്‍, ആര്‍സി മുരളി എന്നിവര്‍ സംസാരിച്ചു. മെഴുകുതിരി പ്രദക്ഷിണവും പുഷ്പാര്‍ച്ചനയും പ്രണാമവും അര്‍പ്പിച്ച് ദ്വാരക സബ് സിറ്റിയിലെ എല്ലാ അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.