ഡിഎംഎ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി
Monday, January 11, 2016 9:26 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം ഏരിയായുടെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ സെക്ടര്‍ നാലിലുള്ള ഡിഎംഎ സമുച്ചയത്തില്‍ സംഘടിപ്പിച്ചു.

ഫാ. പയസ് മലേക്കണ്ടത്തില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഏരിയ ചെയര്‍മാന്‍ എ.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ആക്ടിംഗ് പ്രസിഡന്റ് കേശവന്‍ കുട്ടി, എം.കെ. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു വിവിധ കലാപരിപാടികളായ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, സിനിമാറ്റിക് ഡാന്‍സ്, ഉപകരണ സംഗീതം, സിനിമാ ഗാനങ്ങള്‍, കരോള്‍ ഗാനങ്ങള്‍ എന്നിവ അരങ്ങേറി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്